മട്ടന്നൂർ: നഗരത്തിനടുത്ത് ബസ്സ്റ്റാൻഡ് പരിസരത്തെ മലിനജലം ഒഴുക്കിവിട്ട് ജനജീവിതം ദുസഹമായ ചെക്യോട്ട് വയലിലെ മാലിന്യ പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കെ.വി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കെ. മനീഷ് അധ്യക്ഷത വഹിച്ചു.
എം.സി. കുഞ്ഞമ്മദ്, റഫീഖ് ബാവോട്ട്പാറ, പി. വിജിത്ത് കുമാർ, എം.കെ. കുഞ്ഞിക്കണ്ണൻ, പി.വി. ധനലക്ഷ്മി, ഒ.കെ. പ്രസാദ്, എ.കെ. രാജേഷ്, പി. രാഘവൻ, പി.പി. ജലീൽ, വി.എൻ. മുഹമ്മദ്, ടി. ദിനേശൻ, സി. അജിത്ത് കുമാർ, മിനി രാമകൃഷ്ണൻ, സി. അനിത, ടി. സുജിത, പി. പ്രസീത, സതീദേവി, പി. പ്രജില, മുബീന, കെ. പ്രിയ, കെ. അഭിനേഷ് , പി. രജിന, എം. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.